ബസ്സിന്റെ ടയർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം; സംഭവം ബസ്സിൽ കാറ്റു നിറയ്ക്കുന്നതിനിടെ

മുംബൈ: വർക്ക്ഷോപ്പിൽ എയറടിക്കുന്നതിനിടെ ബസ്സി​ന്റെ ടയർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മുംബൈയിലെ വർക്ക്ഷോപ്പിൽ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന 30കാരനായ ​ഗണേഷ് ദേവേന്ദ്രയാണ് മരിച്ചത്. ​കഴിഞ്ഞ ജൂൺ 20ന് കരാർ അടിസ്ഥാനത്തിലാണ് ഗണേഷ് ഇവിടെ ജോലിക്കു കയറിയത്.

ബൃഹൻമുംബൈ ഇലക്‌ട്രിസിറ്റി സപ്ലൈ ആൻ്റ് ട്രാൻസ്‌പോർട്ടിന്റെ വോർലി ഡിപ്പോയിലാണ് സംഭവം നടന്നത്. വർക്ക് ഷോപ്പിൽ ബസിന്റെ മുൻ ടയറിൽ വായു നിറയ്‌ക്കുന്നതിനിടെയായിരുന്നു അപകടം. അളവിൽ കൂടുതലായി കാറ്റ് കയറിയതോടെ ഇത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ് തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ഗണേഷിനെ കെഇഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: