കണ്ണൂര്‍: കണ്ണൂരിലെ ആര് എസ് എസ് നേതാവായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികളെ വെറുതെ വിട്ട് കോടതി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. ഇതിൽ മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി മഷ്റൂഖ് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് കോടതി വിധിച്ചത്. ബാക്കി 13 പ്രതികളെയും വെറുതെ വിട്ടു. കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു.
2005 മാർച്ച് പത്തിന് ആണ് അശ്വനികുമാര്‍ വധിക്കപ്പെട്ടത്. പേരാവൂരിലേക്കു പോകുമ്പോള്‍ ഇരിട്ടിയില്‍ ബസിനുള്ളിൽവച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളിൽ നാലുപേർ ബസിനുള്ളിലുണ്ടായിരുന്നു. മറ്റുള്ളവർ ജീപ്പിലും എത്തിയാണ് കൊല നടത്തിയത്. വാളുകൊണ്ടു വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഒന്നുമുതൽ ഒൻപതുവരെയുള്ള പ്രതികൾക്കെതിരേ കൊലക്കുറ്റമാണ് ചുമത്തിയത്. 10 മുതൽ 13 വരെ പ്രതികൾക്കെതിരേ ഗൂഢാലോചന കുറ്റവും 13, 14 പ്രതികൾക്കെതിരേ ബോംബ് എത്തിച്ചുനൽകിയതുൾപ്പെടെയുള്ള കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. മാവില വീട്ടിൽ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.
