മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; ചിതയൊരുക്കി ലീഗ് വനിത നേതാവ്
കാസര്‍കോട്: രോഗബാധിതനായി മരിച്ചപ്പോള്‍ സ്വന്തം കുടുംബം കൈവിട്ട നാരായണന് മകളുടെ സ്ഥാനത്തുനിന്നു ചിതയൊരുക്കി ജില്ലാപഞ്ചായത്തംഗമായ വനിതാ ലീഗ് നേതാവ്. മീഞ്ച പഞ്ചായത്തിലെ ചികുറുപാതയിലാണ് സംഭവം. കാന്‍സര്‍ ബാധിതനായി തെരുവില്‍ കണ്ടെത്തിയ, മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നാരായണന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബവും ബന്ധുക്കളും വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് അംഗവും വനിതാ ലീഗ് നേതാവുമായ ഇര്‍ഫാന ഇഖ്ബാല്‍ മകളുടെ സ്ഥാനത്തുനിന്ന് ഹിന്ദു ആചാരപ്രകാരം ചിതയ്ക്ക് തീ കൊളുത്തി സംസ്‌കാര ചടങ്ങുകള്‍ നടത്തി. കാന്‍സര്‍ ബാധിതനായി തെരുവില്‍ ദുരിതമനുഭവിച്ചിരുന്ന…

