കൊച്ചി: വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. വയനാട് ചുണ്ടേൽ സ്വദേശിനി ടി എസ് ആൻ മരിയ (19) ആണ് മരിച്ചത്. എറണാകുളം ജയഭാരത് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയാണ് മരിയ. തുണ്ടത്തിൽ ഷാന്‍റി ആന്‍റണിയുടെയും രാജി ഷാന്‍റിയുടെയും മൂത്ത മകളാണ് മരണപ്പെട്ട ആൻമരി. സംസ്കാരം ചുണ്ടേൽ സെന്‍റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ നടന്നു. ഏയ്ഞ്ചൽ റോസ്, അസിൻ മരിയ എന്നിവരാണ് സഹോദരങ്ങൾ.
