Headlines

കേരളത്തിൽ പന്ത് തട്ടാൻ അർജന്റീന; അടുത്തവർഷം വരുമെന്ന് മന്ത്രി അബ്ദു റഹ്മാൻ

തിരുവനന്തപുരം: കേരളത്തിൽ പന്ത് തട്ടാൻ ഫുട്ബാളിലെ ലോകചാമ്പ്യൻമാരായ അർജന്റീന അടുത്തവർഷം വരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് മന്ത്രി അബ്ദു റഹ്മാൻ. ലയണൽ മെസ്സി അടക്കമുളള ടീം അർജന്റീനയായിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി.

അടുത്ത വർഷം കേരളത്തിൽവെച്ച് മത്സരം നടക്കും. ലയണൽ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നൽകുന്നത്. എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥർ കേരളത്തിൽ വരും. മഞ്ചേരി സ്റ്റേഡിയത്തിൽ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

അർജന്റീന ടീമിനെ കേരളത്തിൽ ഏത്തിക്കാൻ 100 കോടിരൂപയെങ്കിലും ചിലവാകും.ഈ തുക സ്പോൺസർമാർ വഴിയാകും കണ്ടെത്തുക. ഇക്കാര്യത്തിലും ധാരണയായി.കേരളത്തിൽ രണ്ട് മത്സരങ്ങളാകും അ‌ർജന്റീന ടീം കളിക്കുക. ഇതിൽ ഒരെണ്ണം ഏഷ്യയിലെ പ്രമുഖ ടീമിനെതിരെ ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: