3-2 ന് ഈജിപ്തിനെ കീഴടക്കി;അർജൻ്റീന ക്വാർട്ടറിൽ
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പിന്നില്‍ നിന്ന് ഫീനീക്സ് പക്ഷിയെ പോലെ കുതിച്ചുയര്‍ന്ന് വിജയം സ്വന്തമാക്കി അര്‍ജന്‍റീന. രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ചുവന്ന അര്‍ജന്‍റീന രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കി ക്വാര്‍ട്ടറിലേക്ക് കടന്നത്. മൂന്ന് ഗോളുകള്‍ മടക്കിയത് 12 മിനിറ്റിനുള്ളിലാണ്. ഫൈനല്‍ വിസിലിന് പത്തുമിനിറ്റ് മാത്രം ശേഷിക്കേ റൊമേരോയാണ് അര്‍ജന്‍റീനയ്ക്ക് ഊര്‍ജ്ജം പകര്‍ന്നത്. ആ ഊര്‍ജ്ജത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ അര്‍ജന്‍റീനന്‍ മുന്നേറ്റനിരയെ മുന്നില്‍ നിന്ന് നയിച്ച് സാക്ഷാല്‍ മെസി തന്നെ രണ്ടാമത്തെ…

