ഒറ്റപ്പാലം : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നാലു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പാലക്കാട് ഒറ്റപ്പാലത്താണ് ഇന്ന് രാവിലെ 11.15ഓടെയാണ് സംഭവം. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതില്‍ തൊടി വീട്ടില്‍ ജിഷ്ണു എന്ന ഉണ്ണിക്കുട്ടന്റെ മകന്‍ അദ്വിലാണ് മരിച്ചത്. കിണറിന് ആള്‍മറയുണ്ടായിരുന്നില്ല. വീട്ടുകാരുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാര്‍ കിണറിലിറങ്ങി കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
