പത്തനംതിട്ട : പത്തനംതിട്ടയില്‍ 17കാരിയായ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് അഞ്ചുമാസം ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന സഹപാഠിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ചോദ്യം ചെയ്തപ്പോള്‍ സഹപാഠി നല്‍കിയ മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്. ഡിഎന്‍എ പരിശോധനയ്ക്ക് സാംപിള്‍ അടക്കം നല്‍കിയതിന് ശേഷമാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങള്‍ പ്രണയത്തില്‍ ആയിരുന്നുവെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നും പ്രതി മൊഴിയില്‍ വ്യക്തമാക്കി.
പനിയെ തുടര്‍ന്നുള്ള അണുബാധയ്ക്ക് ചികിത്സ തേടിയ പെണ്‍കുട്ടി മരിച്ചത് തിങ്കളാഴ്ചയായിരുന്നു. വിദ്യാര്‍ഥിനിയുടെ ബാഗില്‍ നിന്ന് ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ‘അച്ഛനും അമ്മയും ക്ഷമിക്കണം.ടീച്ചറായി കാണണമെന്ന അമ്മയുടെ ആഗ്രഹം നടപ്പാക്കാനാവില്ലെന്നതടക്കമുള്ള ക്ഷമാപണമാണ് കുട്ടി ആത്മഹത്യാകുറിപ്പില്‍ നടത്തിയിരുന്നത്.
