ആധാർ കാർഡിലെ വിവരങ്ങൾ ഇനിയും അപ്ഡേറ്റ് ചെയ്യാത്തവരാണോ നിങ്ങൾ? എങ്കിൽ ടെൻഷൻ ആകേണ്ട. നിങ്ങളുടെ വിവരങ്ങൾ ഫീസില്ലാതെ സൗജന്യമായി 2025 ജൂണ്‍ 14 വരെ അപ്ഡേറ്റ് ചെയ്യാനുള്ള അവസരമുണ്ട്. ഈ വർഷം ഡിസംബര്‍ 14ന് അവസാനിക്കുമെന്നായിരുന്നു വിലയിരുത്തൽ. കേന്ദ്രം സമയപരിധി നീട്ടിയത് ഇനിയും പുതുക്കാത്ത ലക്ഷകണക്കിന് ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രയോജനം ലഭിക്കും. മൈആധാര്‍ പോര്‍ട്ടല്‍ വഴിയാണ് സൗജന്യ സേവനം. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം.
എന്നാൽ ബയോമെട്രിക്, ഐറിസ് വിവരങ്ങൾ, ഫോട്ടോ തുടങ്ങിയവ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളെ സമീപിക്കണമെന്ന് യുഐഡിഎഐ അറിയിച്ചു. പത്തുവര്‍ഷം മുമ്പ് ആധാര്‍ കാര്‍ഡ് ലഭിച്ച് ഇതുവരെ അപ്ഡേറ്റുകളൊന്നും ചെയ്യാത്തവർ വിവരങ്ങള്‍ പരിഷ്‌കരിക്കാന്‍ തയ്യാറാവാണമെന്നാണ് യുഐഡിഎഐയുടെ നിര്‍ദേശം. കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും പ്രത്യേക നിർദ്ദേശമുണ്ട്.
