ആധാറില്‍ ഇക്കാര്യങ്ങള്‍ ഇനി ഒരിക്കല്‍ മാത്രമേ നടക്കൂ; ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും
ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നായി ഇന്ന് ആധാർ കാർഡ് മാറിക്കഴിഞ്ഞു. ബാങ്ക് ഇടപാടുകള്‍ മുതല്‍ സർക്കാർ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് വരെ ആധാർ അത്യന്താപേക്ഷിതമാണ്. എന്നാല്‍ പലപ്പോഴും ആധാറിലെ തെറ്റുകള്‍ തിരുത്താൻ ശ്രമിക്കുമ്പോഴാണ് പലരും ഇതിലെ കർശനമായ നിയമങ്ങളെക്കുറിച്ച് അറിയുന്നത്. ആധാർ കാർഡിലെ എല്ലാ വിവരങ്ങളും നമുക്ക് എത്ര തവണ വേണമെങ്കിലും മാറ്റാൻ സാധിക്കില്ല. ദുരുപയോഗം തടയുന്നതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഓരോ വിവരവും പുതുക്കുന്നതിന് കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ജീവിതത്തില്‍…

