ഡൽഹി: പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. സ്വയം തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ദില്ലിയിലെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷം പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിലാണ് യുവാവ് തീകൊളുത്തിയത്. 30 വയസോളം പ്രായം തോന്നിക്കുന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സാരമായി പൊള്ളലേറ്റുവെന്നും നാട്ടുകാർ പറയുന്നു. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
