ഹൈദരാബാദ്: 7 കൗമാരക്കാർ സെൽഫിയെടുക്കുന്നതിനിടെ റിസർവൊയറിൽ വീണു. ഹൈദരാബാദിൽ സിദ്ദിപേട്ടിലെ കൊണ്ടപോച്ചമ്മ സാഗർ റിസർവോയറിലേക്കാണ് കൗമാരക്കാർ വീണത്. 2 പേരെ പൊലീസ് രക്ഷപ്പെടുത്തി. 5 പേർക്കായുള്ള തിരച്ചിൽ നടന്നു വരുന്നതായി പോലീസ് അറിയിച്ചു.
കൗമാരക്കാരായ 7 പേരും പരസ്പരം കൈകോർത്ത് സെൽഫി എടുക്കാനായിരുന്നു പദ്ധതി. ഇതിനായാണ് റിസർവോയറിനടുത്തേക്ക് ഇവർ എത്തിയതെന്നും പൊലീസ് പറഞ്ഞു. പക്ഷെ പിടി വിട്ട് റിസർവോയറിലേക്ക് വീഴുകയായിരുന്നു. നിലവിൽ രണ്ട് പേരെ രക്ഷിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കുള്ള തെരച്ചിൽ ഊർജ്ജിതമായി നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രണ്ട് കൗമാരക്കാരായ ആൺകുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. കൂട്ടത്തിൽ 20 വയസുകാരനായ ധനുഷ് ഒഴികെ എല്ലാവരും 17 വയസ്സുള്ളവരാണ്.

