തൃശൂര് : ഇരിങ്ങാലക്കുട സിവില് സ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയില് നിന്നും പുക ഉയരുന്നത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെയാണ് സംഭവം. പുക ഉയർന്നത് ശ്രദ്ധയിൽ പെട്ട ലോറി ഡ്രൈവർ ഉടനെ തന്നെ ബാറ്ററിയുടെയും ഡീസൽ ടാങ്കിലെയും ബന്ധങ്ങൾ വിച്ഛേദിച്ചതിനാൽ വൻദുരന്തം ഒഴിവായി. വാഹനത്തിൻ്റെ എഞ്ചിൻ്റെ ടർബോ ഭാഗം കത്തിയതാണ് അപകട കാരണം. ഉടനെ ഇരിങ്ങാലക്കുട ഫയർഫോഴ്സ് സ്ഥലം. അസി. സ്റ്റേഷൻ ഓഫീസർ കെ.പി സജീവൻ്റെ സംഘം എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. സംസ്ഥാന പാതയിൽ റോഡ് നിർമ്മാണം നടക്കുന്നതിനാൽ തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇത് വഴിയാണ് കടത്തി വിടുന്നത്. സംഭവത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
