കൽപ്പറ്റ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നുപേർ പോലീസ് പിടിയിൽ. സംഭവത്തിൽ വെള്ളമുണ്ട സ്വദേശികളായ വരാമ്പറ്റ മൂരികണ്ടിയിൽ മുഹമ്മദ് ഇജാസ് (26), വരാമ്പറ്റ ആലമ്പടിക്കൽ കെ. സാബിത്ത് (24), നാരോക്കടവ് കൊട്ടാരക്കുന്ന് തകടിക്കൽ വീട്ടിൽ ടി.ജി. അമൽജിത്ത് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 37.63 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. അന്വേഷണത്തിനൊടുവിൽ എംഡിഎം ആധുനികയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതികൾ സമ്മതിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തൊണ്ടർനാട് പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ലഹരി വിരുദ്ധ സ്‌ക്വഡിലെ ഉദ്യോഗസ്ഥർക്ക് പുറമെ തൊണ്ടർനാട് സബ് ഇൻസ്‌പെക്ടർ അജീഷ് കുമാർ, അസി. സബ് ഇൻസ്പെക്ടർ എം.എ. ഷാജി, എസ്.സി.പി.ഒ കല രഞ്ജിത്, സി.പി.ഒമാരായ മുസ്തഫ, റോസമ്മ ഫ്രാൻസിസ് എന്നിവരും സംഘത്തിൽ പരിശോധന നടത്തിയിരുന്നു.
