Headlines

അധ്യാപകർ സമരത്തിന് പോകുന്നതിനാൽ ക്ലാസ് ഉണ്ടാവില്ലെന്ന് വാട്സ്ആപ്പ് വഴി അറിയിച്ച സംഭവം; പ്രഥമാധ്യാപകനെ സസ്‌പെൻഡ് ചെയ്തു




തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗവ. എൽ പി എസിന് അധ്യാപകർ അനധികൃതമായി അവധി നൽകിയ സംഭവത്തിൽ കടുത്ത നടപടിയെടുത്ത് മന്ത്രി. സംഭവത്തിൽ പ്രഥമാധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തായി മന്ത്രി അറിയിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ എൽ പി സ്കൂളിന് അവധി നൽകിയിട്ട് അധ്യാപകർ സമരത്തിന് പോവുകയായിരുന്നു. തുടര്‍ന്ന് നോർത്ത് എഇഒയുടെ നേതൃത്വത്തിൽ എത്തി സ്കൂൾ തുറക്കുകയായിരുന്നു. ഇന്ന് ക്ലാസ് ഉണ്ടാവില്ല എന്ന് വാട്സപ്പ് ഗ്രൂപ്പ്‌ വഴിയാണ് കുട്ടികളെ അധ്യാപകർ അറിയിച്ചത്.


അനധികൃതമായി ഇത്തരത്തില്‍ അവധി നല്‍കിയതിനെതിരെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിട്ടുള്ളത്. അധ്യാപകരും ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നതിനാൽ ഇന്ന് ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. ശമ്പളപരിഷ്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡിഎ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്. പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുമുണ്ട്. പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് കുറയ്ക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: