Headlines

ബീഹാറിൽ പ്രതിഷേധകാർക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്പെന്റ് ചെയ്തു

ബീഹാർ ബന്ധിൽ പ്രതിഷേധത്തിനായി വന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിവെച്ച സംഭവത്തിൽ പൊലീസുകാരനെ സസ്പെന്റ് ചെയ്തു. ജൂലൈ 25 ന് ആയിരുന്നു സംഭവം.സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിൽ പലയിടങ്ങളിലും പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.പരുക്കേറ്റ് പട്‌നയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ നില തൃപ്‌തികരമാണ്. പരിക്കേറ്റവരിൽ 15 വയസ്സുളള ഒരു കുട്ടിയുമുണ്ടായിരുന്നു. കുട്ടിയുടെ കഴുത്തിലാണ് പരിക്കേറ്റെതെങ്കിലും ആരോഗ്യനിലയിൽ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ബീഹാർ പൊലീസിൻ്റെ ഔദ്യോഗിക വിവരപ്രകാരം തോക്കുപയോഗിച്ച് വെടിയുതിർത്ത കോൺസ്റ്റബിളിനെതിരെയുളള കർശന നടപടിയുടെ…

Read More

രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’ കേസ് അട്ടിമറിക്കാന്‍ ഒത്താശ ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ എ ഡി ജി പി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു കേസ് അട്ടിമറിക്കാൻ എ ഡി ജി പി ഇടപെട്ടതായി ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) നല്‍കിയ റിപ്പോർട്ടിന്മേല്‍ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നവ കേരളയാത്രക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന…

Read More

മണൽ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായും വഴിവിട്ട ബന്ധം: മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

      മലപ്പുറം : മണൽ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായുള്ള വഴിവിട്ട ബന്ധത്തിൽ മലപ്പുറം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോൺസ്റ്റബിൾ കെ.ജിനേഷിനെതിരെയാണ് നടപടി. വകുപ്പുതല അന്വേഷണം നടത്താൻ മലപ്പുറം എസ്എച്ച്ഒക്ക് ചുമതല. തിരൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാൾ അച്ചടക്ക ലംഘനം നടത്തിയത്. അനധികൃത മണൽ കടത്തു മാഫിയ സംഘങ്ങളുമായി ഇയാൾ വഴിവിട്ട് സുഹൃത്തു ബന്ധം സ്ഥാപിച്ചെന്നും കാപ്പ കേസ് പ്രതിയുടെ ഇടനിലക്കാരനോടൊപ്പം വിനോദ യാത്ര നടത്തിയെന്നും റിപ്പോർട്ട്. പൊലീസ് പല…

Read More

സ്‌പെഷ്യല്‍ ദര്‍ശനത്തിന് 4000 രൂപ മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി; തമിഴ്‌നാട്ടില്‍ പൂജാരി അടക്കം 3 പേര്‍ക്ക് സസ്‌പെന്‍ഷന്‍

തമിഴ്‌നാട്ടില്‍ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍. തിരുച്ചെന്തൂര്‍ മുരുഗന്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിനാണ് ദേവസ്വം മന്ത്രി എസ്. രമേശില്‍ നിന്ന് പൂജാരി അയ്യപ്പന്‍ അയ്യര്‍ കൈക്കൂലി ചോദിച്ചത്. മന്ത്രി ആണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല. പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ ഗൂഗിള്‍ പേ ചെയ്യാന്‍ ആവശ്യപ്പെട്ടു. മന്ത്രി ആണെന്ന് പുരോഹിതര്‍ അറിഞ്ഞിരുന്നില്ല.മന്ത്രിയെ തിരിച്ചറിഞ്ഞതോടെ പുരോഹിതര്‍ മാപ്പ് എഴുതി നല്‍കുകയായിരുന്നു. എന്നാല്‍, മന്ത്രി മാപ്പ് നല്‍കിയെന്നതിന്റെ പേരില്‍ വിവാദം ഉയര്‍ന്നതോടെ…

Read More

പഠനയാത്രയ്ക്കായി സ്കൂൾ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയത് പിക്കപ്പ് ട്രക്കിലും, ടിപ്പറിലും; പ്രധാനാധ്യാപകന് സസ്പെൻഷൻ, സംഭവം കർണാടകയിൽ

ബംഗളൂരു: കർണാടകയിലെ ബലഞ്ജെ ഗ്രാമത്തിൽ തിങ്കളാഴ്ച സ്കൂൾ കുട്ടികളെ തുറന്ന പിക്കപ്പ് ട്രക്കിലും ടിപ്പറിലും പഠനയാത്രയ്ക്കായി കൊണ്ടുപോയ സംഭവം രക്ഷിതാക്കളിലും നാട്ടുകാരിലും പ്രതിഷേധത്തിന് ഇടയാക്കി. ഇതേ തുടർന്ന് സ്കൂളിലെ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 11നാണ് സംഭവം നടക്കുന്നത് ബലഞ്ജെയിലെ സര്‍ക്കാര്‍ ഹയർ പ്രൈമറി സ്കൂളിന്റെ ഇൻ-ചാർജ് ഹെഡ്മാസ്റ്ററായ കിരണിനെയാണ് സസ്‌പെൻഡ് ചെയ്തത്. കുട്ടികളെ നൽകൂറിനടുത്തുള്ള തേനീച്ച വളര്‍ത്തൽ ഫാമിലേക്ക് കൊണ്ടുപോയതാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും രോഷത്തിനിടയാക്കിയത്. പൊരിവെയിലത്ത് കുട്ടികൾ ചരക്ക് വാഹനങ്ങളിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ…

Read More

പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന ആരോപണം; ലാലി ജെയിംസിന് സസ്പെൻഷൻ

തൃശൂർ: കോർപ്പറേഷനിൽ മേയർസ്ഥാനം നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച ലാലി ജെയിംസിന് ഒടുവിൽ സസ്പെൻഷൻ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻറേതാണ് നടപടി. ഡോക്ടർ നിജി ജസ്റ്റിൻ മേയർ പദവി കാശിന് വിറ്റെന്നായിരുന്നു ലാലിയുടെ ആരോപണം. തൃശൂരിലെ പ്രശസ്‌ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ നിജി ജസ്റ്റിൻ കോർപറേഷൻ മേയറായി വെള്ളിയാഴ്ച‌യാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒൻപതാമത്തെ മേയർ. തൃശൂർ കോൺഗ്രസിലെ ആദ്യ വനിതാ മേയർ. പണപ്പെട്ടി ആരോപണം ഉയർത്തിയ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ്, നിജിയ്ക്കു തന്നെ വോട്ട്…

Read More

മദ്യലഹരിയിൽ വാഹനമോടിച്ച് ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചിട്ട സംഭവം;സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

കോട്ടയം: കോട്ടയത്ത് മദ്യലഹരിയിൽ വാഹനമോടിച്ച് ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. കോട്ടയം നാട്ടകം എംസി റോഡിൽ വച്ച് ആയിരുന്നു സംഭവം. അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരുമായും പോലീസുമായും താരം വക്കുതർക്കത്തിലേർപ്പെട്ടതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമത്തിൽ വൈറലാണ്. പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ ചികിത്സയിലാണ്. ഇയാളുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് സംഭവത്തിൽ ചെയ്യാനെത്തിയ നാട്ടുകാരെയും പൊലീസിനെയും സിദ്ധാർഥ് അക്രമിച്ചിരുന്നു. 24ന് രാത്രി നാട്ടകം ഗവൺമെന്‍റ് കോളേജിന് സമീപം…

Read More

പരാതിക്കാരനായ സിപിഐ നേതാവിനെ മർദിച്ച പോലീസുകാരന് സസ്പെൻഷൻ.

തിരുവനന്തപുരം: പരാതിക്കാരനായ സിപിഐ നേതാവിനെ മർദിച്ച പോലീസുകാരന് സസ്പെൻഷൻ. തൃശൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പിഎം മനോജിനെയാണ് സസ്പെൻഡ് ചെയ്തത്. 2011 ൽ മനോജ് വടകര എസ്ഐ ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അധികാര ദുർവിനിയോഗവും കൃത്യവിലോപവും നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കേസിൽ നേരത്തേ മജിസ്ട്രേറ്റ് കോടതി മനോജിനെ ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് ശിക്ഷാവിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സെപ്റ്റംബറിലാണ് മനോജിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

Read More

പാലക്കാട് 14 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ

പാലക്കാട്: പാലക്കാട് 14 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ. ആരോപണവിധേയയായ അധ്യാപിക ആശയെയും പ്രധാനാധ്യാപിക ലിസിയെയും ആണ് സസ്പെൻ‍ഡ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ആരോപണവുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയതോടെയാണ് നടപടി. പല്ലൻചാത്തൂരിൽ കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അർജുൻ (14) ആണ് മരണപ്പെട്ടത്. അധ്യാപികയുടെ മാനസിക പീഡനമാണ് കുട്ടി ആത്മഹത്യാ ചെയ്യാൻ കാരണമെന്നാണ് കുടുംബം പറയുന്നത്. കുട്ടി ഏറെക്കാലമായി മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും കുടുംബം പറയുന്നു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ…

Read More

പാലക്കാട് 14 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ

പാലക്കാട്: പാലക്കാട് 14 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ. ആരോപണവിധേയയായ അധ്യാപിക ആശയെയും പ്രധാനാധ്യാപിക ലിസിയെയും ആണ് സസ്പെൻ‍ഡ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ആരോപണവുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയതോടെയാണ് നടപടി. പല്ലൻചാത്തൂരിൽ കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അർജുൻ (14) ആണ് മരണപ്പെട്ടത്. അധ്യാപികയുടെ മാനസിക പീഡനമാണ് കുട്ടി ആത്മഹത്യാ ചെയ്യാൻ കാരണമെന്നാണ് കുടുംബം പറയുന്നത്. കുട്ടി ഏറെക്കാലമായി മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും കുടുംബം പറയുന്നു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial