Headlines

എസ് എം എ രോഗം ബാധിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ പേരിൽ ചാരിറ്റി തട്ടിപ്പ്; യുവാവ് അക്കൗണ്ടിലേക്ക് മാറ്റിയത് പത്ത് ലക്ഷം രൂപ



കോഴിക്കോട്: കോഴിക്കോട് മുക്കത്ത് എസ് എം എ രോഗം ബാധിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ പേരിൽ ചാരിറ്റി തട്ടിപ്പ് നടത്തിയ ട്രസ്റ്റ് ചെയർമാൻ പൊലീസ് കസ്റ്റഡിയിൽ. ട്രസ്റ്റ്‌ ചെയർമാൻ നൈസാമാണ് പൊലീസ് പിടിയിലായത്. ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലായിരുന്നു തട്ടിപ്പ്. പത്തു ലക്ഷം രൂപയിലേറെ ക്യുആർ സ്കാൻ കോഡ് വഴി സ്വന്തം അക്കൗണ്ടിലേക്ക് പ്രതി മാറ്റുകയായിരുന്നു.

കോഴിക്കോട് ഓമശ്ശേരി കല്ലുരുട്ടി സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ ഒന്നര വയസുള്ള മൂന്ന് കുരുന്നുകളുടെ (ഡേവിഡ്, ഏഥൻ, ഒലിവർ) എസ് എം എ ചികിത്സയ്ക്കായി രൂപീകരിച്ച ജനകീയ സമിതിയുടെ പോസ്റ്ററുകളിൽ സ്വന്തം ക്യു.ആർ. കോഡ് പതിപ്പിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്.

കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ജീൻ തെറാപ്പിക്ക് ആകെ 50 കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. എന്നാൽ ഇതിനോടകം തന്നെ 50 കോടി രൂപയും സമാഹരിച്ചു കഴിഞ്ഞുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളും തട്ടിപ്പുകളും കാരണം ചികിത്സാ നിധിയിലേക്കുള്ള പണത്തിന്റെ വരവ് വൻതോതിൽ കുറഞ്ഞതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: