എസ് എം എ രോഗം ബാധിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ പേരിൽ ചാരിറ്റി തട്ടിപ്പ്; യുവാവ് അക്കൗണ്ടിലേക്ക് മാറ്റിയത് പത്ത് ലക്ഷം രൂപ
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് എസ് എം എ രോഗം ബാധിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ പേരിൽ ചാരിറ്റി തട്ടിപ്പ് നടത്തിയ ട്രസ്റ്റ് ചെയർമാൻ പൊലീസ് കസ്റ്റഡിയിൽ. ട്രസ്റ്റ് ചെയർമാൻ നൈസാമാണ് പൊലീസ് പിടിയിലായത്. ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലായിരുന്നു തട്ടിപ്പ്. പത്തു ലക്ഷം രൂപയിലേറെ ക്യുആർ സ്കാൻ കോഡ് വഴി സ്വന്തം അക്കൗണ്ടിലേക്ക് പ്രതി മാറ്റുകയായിരുന്നു. കോഴിക്കോട് ഓമശ്ശേരി കല്ലുരുട്ടി സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ ഒന്നര വയസുള്ള മൂന്ന് കുരുന്നുകളുടെ (ഡേവിഡ്, ഏഥൻ, ഒലിവർ) എസ് എം എ ചികിത്സയ്ക്കായി…

