വൈക്കം: കോട്ടയത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. മവേലിക്കര സ്വദേശി കെ സുമേഷ് കുമാറാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് യുവാവ് ട്രെയിനിൽ നിന്ന് വീണത്. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കൊച്ചിൻ റിഫൈനറിയിലെ ജീവനക്കാരനാണ് സുമേഷ്കുമാർ.
തിരുവനന്തപുരത്തേത്ത് പോകുകയായിരുന്ന വേണാട് എക്സപ്രസിൽ നിന്നാണ് സുമേഷ്കുമാർ വീണത്. ട്രെയിനിൽ നിന്ന് വീണ് ട്രാക്കിൽ കിടക്കുകയായിരുന്ന സുമേഷിനെ കാൽനട യാത്രക്കാരാണ് കണ്ടത്. പൊലീസും ആർപിഎഫും എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
