കൊച്ചി: കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി ആലുവ റൂറല്‍ ജില്ലാ പൊലീസ്. ഗോമയ്യ എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഏഴംഗ സംഘത്തെ പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. വ്യാജ സ്വര്‍ണം കച്ചവടം ഉറപ്പിക്കാനാണ് ഗോമയ്യയും സുഹൃത്തും ആലുവയില്‍ എത്തിയത്. അല്‍ത്താഫ്, മുഹമ്മദ് ആരിഫ്, മുഹമ്മദ് അമല്‍, ആദില്‍ അസിഫ്, സിജോ ജോസ്, ഹൈദ്രാസ്, ഫാസില്‍ മൂത്തേടത്ത് എന്നിവരാണ് പിടിയിലായത്. വ്യാജ സ്വര്‍ണം നല്‍കി ഗോമയ്യ മുമ്പും ഇവരെ കബളിപ്പിച്ചിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
