ആറ്റിങ്ങൽ:ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ “STAND FOR SECULAR INDIA” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി എ.സിഎ.സി നഗറിൽ സംഘടിപ്പിച്ച ഗാന്ധി സ്മരണ റാലിയും പൊതുയോഗവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറര്‍ കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി സുജിൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി സുഖിൽ,ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സംഗീത്,വെസ്റ്റ് മേഖല ജോയിന്റ് സെക്രട്ടറിയും മുനിസിപ്പൽ കൗൺസിലറുമായ വി.എസ്.നിതിൻ, സി.പി.ഐ(എം)ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം ദേവരാജൻ,ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.മോഹനൻ നായർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ്.സതീഷ്കുമാർ,പി.സന്തോഷ്, എസ്. ഷീജ തുടങ്ങിയവർ സംസാരിച്ചു.
