മഹാരാഷ്ട്രയിൽ ഗില്ലിൻബാരെ സിൻഡ്രോം വർധിക്കുന്നു;സംസ്ഥാനത്ത് രോഗം മൂലം മരിച്ചവരുടെ എണ്ണം നാലായി

മുംബൈ: മഹാരാഷ്ട്രയിൽ ഗില്ലിൻബാരെ സിൻഡ്രോം (ജി.ബി.എസ്) വർധിക്കുന്നു. സംസ്ഥാനത്ത് രോഗം മൂലം മരിച്ചവരുടെ എണ്ണം നാലായി. ഇതുവരെ 140 കേസുകളിലാണ് ഗില്ലിൻബാരെ സിൻഡ്രോം സംശയിക്കുന്നതായി അധികൃതർ അറിയിച്ചത്. വ്യാഴാഴ്ച രോഗം ബാധിച്ച് പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ 36കാരൻ മരിച്ചു. ധയാരി പ്രദേശത്തെ 60 വയസ്സുള്ള ആളാണ് മരിച്ച മറ്റൊരാൾ. രോഗം സ്ഥിരീകരിച്ച പകുതിയിലേറെ പേർ 30 വയസ്സിൽ താഴെയുള്ളവരാണ്.


സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 140 രോഗികളിൽ 98 പേർക്ക് ഗില്ലിൻബാരെ സിൻഡ്രോം സ്ഥിരീകരിച്ചു. 140 പേരിൽ 26 രോഗികൾ പൂണെ നഗരത്തിൽ നിന്നും, 78 പേർ പി.എം.സി ഏരിയയിൽ നിന്നും, 15 പേർ പിംപ്രി ചിഞ്ച്‌വാഡിൽ നിന്നും, 10 പേർ പൂണെ റൂറലിൽ നിന്നും, 11 പേർ മറ്റ് ജില്ലകളിൽ നിന്നുമുള്ളവരാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ താളംതെറ്റിക്കുകയാണ് ജി.ബി.എസ് ചെയ്യുന്നത്. ശ്വാസകോശത്തിലോ ദഹനനാളത്തിലോ അണുബാധയോടെയാണ് രോഗത്തിന്‍റെ ആരംഭം. പേശി ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, മരവിപ്പ് എന്നീ ലക്ഷണങ്ങളെല്ലാം കണ്ടേക്കാം. ഗുരുതരമായവരിൽ പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: