ഡല്‍ഹിയില്‍ ആംആദ്മി കടപുഴകും; രാജ്യതലസ്ഥാനം ബിജെപി പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം




ന്യൂഡൽഹി : കാല്‍നൂറ്റാണ്ടിന് ശേഷം രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന് അഭിപ്രായ സര്‍വേകള്‍. പോളിംഗ് സമയം അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന അഭിപ്രായ സര്‍വേ ഫലങ്ങളില്‍ ബഹുഭൂരിപക്ഷവും ബിജെപിക്ക് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. അഞ്ച് എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് അനുകൂലമായി പ്രവചനം നടത്തി.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ആംആദ്മി തരംഗത്തിന് സാക്ഷ്യംവഹിച്ച ഡല്‍ഹി ഇത്തവണ വിധി തിരുത്തുമെന്നാണ് പ്രവചനം. അതേസമയം കോണ്‍ഗ്രസിന് ഇത്തവണയും തിരിച്ചുവരവില്ല. പരമാവധി മൂന്ന് സീറ്റുകള്‍ വരേയാണ് കോണ്‍ഗ്രസിന് പ്രവചിക്കപ്പെടുന്നത്.ബിജെപിക്ക് 35 മുതല്‍ 60 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് വിവിധ സര്‍വേകള്‍ പ്രവചിക്കുന്നത്. ആംആദ്മി പാര്‍ട്ടിക്ക് 32 മുതല്‍ 37 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. 2013 മുതല്‍ എഎപി ആണ് ഡല്‍ഹിയില്‍ ഭരണം കയ്യാളുന്നത്. അതിന് മുമ്പ് 15 വര്‍ഷം രാജ്യതലസ്ഥാനത്ത് ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് പരമാവധി മൂന്ന് സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഡല്‍ഹിയില്‍ അക്കൗണ്ട് തുറക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.അതേസമയം, എക്‌സിറ്റ് പോള്‍ ഫലങ്ങളെ ആംആദ്മി പാര്‍ട്ടി തള്ളിക്കളഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ യാഥാര്‍ത്ഥ്യം സര്‍വേ ഫലങ്ങള്‍ക്ക് അകലെയാണെന്നാണ് പാര്‍ട്ടി നിലപാട്. അതേസമയം സര്‍വേ ഫലങ്ങള്‍ മുന്‍തൂക്കം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി.വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചുവടെമാട്രിസ് പോള്‍സ് (ബിജെപി 39-45, എഎപി 32-37, കോണ്‍ഗ്രസ് 0-2)
പി മാര്‍ക് (ബിജെപി 39-49, എഎപി 21-31, കോണ്‍ഗ്രസ് 0-2)
പീപ്പിള്‍സ് ഇന്‍സൈറ്റ് (ബിജെപി 40-44, എഎപി 25-29, കോണ്‍ഗ്രസ് 0-2)
പീപ്പിള്‍സ് പള്‍സ് (ബിജെപി 51-60, എഎപി 10-19, കോണ്‍ഗ്രസ് 0)
ചാണക്യ (ബിജെപി 39-44, എഎപി 25-28, കോണ്‍ഗ്രസ് 2-3)
വീ പ്രൈസ്ഡ് (ബിജെപി 23, എഎപി 52, കോണ്‍ഗ്രസ് 1 വരെ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: