കോഴിക്കോട്: സ്ഥിരമായി ലഹരി വിൽപന നടത്തി വന്ന യുവാവിനെ കരുതൽ തടങ്കലിലാക്കി പോലീസ്. കോഴിക്കോട് കല്ലായി പാര്‍വതിപുരം സ്വദേശി സഞ്ജിത് അലിയെയാണ് കരുതൽ തടങ്കലിലാക്കിയത്. എന്‍ഡിപി എസ് നിയമപ്രകാരമാണ് നടപടി. ഇയാള്‍ ബംഗളൂരുവില്‍ നിന്നും ലഹരിമരുന്നെത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി കമ്മീഷണറുടെ ശുപാര്‍ശ പ്രകാരം അഡീഷണല്‍ചീഫ് സെക്രട്ടറിയാണ് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
