കോഴിക്കോട്: കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോഴിക്കോട് വിജിലൻസ് സ്പെഷൽ ജഡ്ജ് ഷിബു തോമസാണ് ശിക്ഷ വിധിച്ചത്. ചപ്പാത്തി നിർമാണ യൂണിറ്റിന് കച്ചവട ലൈസൻസ് നൽകാനായി 10,000 രൂപ ആവശ്യപ്പെടുകയും പിന്നീട് അഭ്യർഥനയനുസരിച്ച് 5,000 രൂപയാക്കി ഉറപ്പിക്കുകയും ചെയ്തെന്നാണ് കേസ്. കുറ്റ്യാടി വട്ടോളി സൗപർണികയിൽ പി.ടി. പത്മരാജനെയാണ് ശിക്ഷിച്ചത്. പേരാമ്പ്ര പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് ഇയാൾ കൈക്കൂലി കേസിൽ പിടിയിലാകുന്നത്. കച്ചവട ലൈസൻസ് നൽകണേൽ കൈക്കൂലിയുമായി 2014 ആഗസ്റ്റ് 27ന് രാവിലെ വരാനാണ് പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചത്. അതേസമയം വിജിലൻസ് പത്മരാജനുള്ള കെണി ഒരുക്കിയിരുന്നു.
കോഴിക്കോട് വിജിലൻസ് സ്പെഷൽ ജഡ്ജ് ഷിബു തോമസാണ് ശിക്ഷ വിധിച്ചത്. നാല് വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്ത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കഠിനതടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിൽ മൊത്തം ഏഴ് വർഷം തടവ് വിധിച്ചെങ്കിലും ഒന്നിച്ച് നാല് വർഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എൻ. ലിജീഷ് ഹാജരായി. മുൻ വിജിലൻസ് ഡിവൈ.എസ്.പി കെ. അഷ്റഫാണ് കേസ് അന്വേഷിച്ചത്.
