പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: രണ്ടാനച്ഛന് 120 വർഷം കഠിനതടവും 90,000 രൂപ പിഴയും
പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ടാനച്ഛന്റെ ക്രൂരതയ്ക്ക് ഇരയായ കേസിൽ അമ്പതുകാരന് 120 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് കെ.എസ്. വരുണാണ് രണ്ടു കേസുകളിലായി 60 വർഷം വീതം കഠിനതടവും 45,000 രൂപ വീതം പിഴയും വിധിച്ച് നിർണ്ണായക ഉത്തരവിറക്കിയത്. പിഴയടച്ചില്ലെങ്കിൽ ഓരോ കേസ് വകുപ്പിലും മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. ഭർത്താവ് ഉപേക്ഷിച്ച അഞ്ചുമക്കളുടെ മാതാവിനൊപ്പം കൊണ്ടോട്ടിയിലെ വാടകവീട്ടിൽ താമസിച്ച് വരികയായിരുന്ന പ്രതി, ഓർഫനേജിൽ…

