പ്രണയ പരാജയം ക്രിമിനല്‍ കുറ്റമല്ല, വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം; പ്രതിക്കെതിരെയുള്ള കുറ്റം റദ്ദാക്കി
ഭുവനേശ്വര്‍: വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പുരുഷനെതിരെ ചുമത്തിയ ബലാത്സംഗ കുറ്റം റദ്ദാക്കി ഒറീസ ഹൈക്കോടതി. പ്രണയ പരാജയം ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വിവാഹ വാഗ്ദാനം നല്‍കി ഒമ്പത് വര്‍ഷത്തോളം തുടര്‍ച്ചയായി പരാതിക്കാരിയുമായി ആവര്‍ത്തിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിക്കപ്പെട്ട പുരുഷനെതിരെ ചുമത്തിയ ബലാത്സംഗ കുറ്റമാണ് കോടതി റദ്ദാക്കിയത്. ബന്ധം വിവാഹത്തിലേയ്ക്ക് എത്താത്തത് പരാതിയുടെ ഉറവിടമാകാമെങ്കിലും അത് കുറ്റകൃത്യമല്ലെന്നു കോടതി നിരീക്ഷിച്ചു. ലംഘനം സംഭവിച്ച എല്ലാ വാഗ്ദാനങ്ങള്‍ക്കും നിയമം സംരക്ഷണം നല്‍കുന്നില്ല. പരാജയപ്പെട്ട…

