തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐലെ വി ഹരികുമാർ വിജയിച്ചു .ശ്രീവരാഹത്ത് വാർഡിൽ കൗൺസിലറായിരുന്ന കെ വിജയകുമാറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഹരികുമാർ സിപിഐ മണക്കാട് ലോക്കൽ കമ്മിറ്റി അംഗവും, കിസാൻസഭ തിരുവനന്തപുരം മണ്ഡലം ജോയിന്റ് സെക്രട്ടറിയുമാണ്. 1353 വോട്ടുകളാണ് ഹരികുമാർ നേടിയത്. മിനി ആർ (ബിജെപി) ബി. സുരേഷ് കുമാർ (യുഡിഎഫ്) എന്നിവരായിരുന്നു എതിർ സ്ഥാനാർത്ഥികൾ.
