കുറ്റ്യാടി: ഒരാഴ്ചയായി കടന്നല്‍ കുത്തേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു. മരുതോങ്കര തൂവാട്ടപൊയില്‍ രാഘവന്‍ ആണ് മരിച്ചത്. ഫെബ്രുവരി 23നാണ് രാഘവന് കടന്നല്‍ കുത്തേറ്റത്. മരുതോങ്കര കോതോട്ടെ തൊഴിലുറപ്പ് തൊഴിലിടത്തില്‍ തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ പരിസരവാസിയായ രാഘവനെയും കടന്നലുകള്‍ അക്രമിക്കുകയായിരുന്നു. കടന്നലുകൾ തുരത്താൻ ശ്രമിച്ചെങ്കിലും കൂട്ടമായി വന്ന അവ ആക്രമിക്കുകയായിരുന്നു. കടന്നൽ കൂട്ടം ഇളകിയതോടെ മറ്റ് തൊഴിലാളികൾ ഓടി രക്ഷപെട്ടു.
ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നു രാവിലെയാണ് മരണം. വീട്ടിലെ വളർത്തുനായയ്ക്കും അന്നേ ദിവസം കടന്നൽ കുത്തേറ്റു ജീവൻ നഷ്ടപ്പെട്ടിരുന്നു. ഭാര്യ: ഉഷ. മക്കൾ: ഉദയൻ, രാജിഷ. മരുമകൻ: മനീഷ്. സഹോദരങ്ങൾ: രാജൻ കോതോട്, മോഹനൻ വയനാട്, മൈഥിലി വയനാട്.