തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സോഷ്യൽ പോലീസിങ് വിഭാഗത്തിന്റെ(ആഭിമുഖ്യത്തിൽ മാർച്ച് 10, 11 (തിങ്കൾ, ചൊവ്വ) തീയതികളിൽ സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി, ജ്വാല 3.0 സംഘടിപ്പിക്കുന്നു. പൊലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നൽകുന്നത്.
കേരളത്തിലെ 20 പൊലീസ് ജില്ലകളിലും സൗജന്യമായി നൽകുന്ന പരിശീലനമാണിത്. രണ്ട് ദിവസവും രാവിലെ 9.30, 11, ഉച്ചക്ക് ശേഷം രണ്ട്, നാലു എന്നിങ്ങനെ നാലു ബാച്ചുകളിലാണ് പരിശീലനം. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പേര് രജിസ്റ്റർ ചെയ്യണം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷവും കേരള പോലീസ് ഇത്തരം പരിപാടി സംഘടിപ്പിച്ചിരുന്നു
ജ്വാല 3.0 സ്വയംപ്രതിരോധ പരിശീലനപരിപാടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0471 2330768 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്‌ടർ എസ്.ആർ. പ്രവീൺ അറിയിച്ചു. വിവിധ ജില്ലകളിലെ പരിശീലനകേന്ദ്രങ്ങൾ
തിരുവനന്തപുരം സിറ്റി -10ന് എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട്, പൂജപ്പുര ആൻഡ് ഗവൺമെന്റ് വനിതാ പോളിടെക്നിക്ക്, നീറമൺകര.11ന് ഗോൾഡൻ ജൂബിലീ ആഡിറ്റോറിയം, കാര്യവട്ടം ക്യാമ്പസ്. തിരുവനന്തപുരം റൂറൽ -10ന് നിലയ്ക്കാമുക്ക് കൊച്ചാസ് ഹാൾ, കടയ്ക്കാവൂർ. 11ന് മൈതാനം വർഷമേഘ ഓഡിറ്റോറിയം, വർക്കല.