കണ്ണൂര്‍: ഇരിക്കൂറിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് തവിഞ്ഞാൽ സ്വദേശിനി രജനി ആണ് മരിച്ചത്. യുവതി മരിക്കുന്ന സമയം ഭർത്താവും മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് മരണ വിവരം എല്ലാവരെയും അറിയിച്ചത്. ഇരിക്കൂർ പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണ കാരണം എന്താണ് എന്നത് സംബന്ധിച്ച വിശദശാംശങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ഇരിക്കൂര്‍ ഊരത്തൂരിലാണ് സംഭവം. ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകൾ പ്രധാനമായും താമസിക്കുന്ന സ്ഥലമാണിത്.
