ലഹരിയിൽ യുവാവിന്റെ പരാക്രമം; ചോദ്യം ചെയ്തയാളെ കിണറ്റിൽ തള്ളിയിട്ടു മുങ്ങി, തിരച്ചിൽ




കോട്ടയം: ലഹരി ഉന്മാദത്തിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമം. കുറവിലങ്ങാട് കടപ്ലാമറ്റം സ്വദേശി ജോൺസൺ (44) ആണ് കിണറ്റിൽ വീണത്. ഇയാളെ കിണറ്റിൽ തള്ളിയിട്ട കടപ്ലാമറ്റം സ്വദേശിയായ നിതിനെതിരെ (31) വധശ്രമത്തിന് കേസെടുത്തതായി മരങ്ങാട്ടുപിള്ളി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാനെ മുങ്ങിയ പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ച രാത്രിയോടെഇലയ്ക്കാട് ബാങ്ക് ജംക്‌ഷനു സമീപമാണു സംഭവം. ഡ്രൈവറായ ജോൺസൺ ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം സാധനങ്ങൾ വാങ്ങാൻ പുറത്തേക്കു ഇറങ്ങിയതായിരുന്നു. പഞ്ചായത്ത് കിണറിന് സമീപമെത്തിയപ്പോഴാണ് നിതിനെ കണ്ടത്. സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നതു കണ്ടു ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായ നിതിൻ, ജോൺസനെ കിണറ്റിലേക്കു തള്ളിയിടുകയായിരുന്നു.


ശബ്ദം കേട്ടെത്തിയ നാട്ടുകാർ കയർ ഉപയോഗിച്ച് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നു മരങ്ങാട്ടുപിള്ളി പൊലീസും പാലായിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി വല ഉപയോഗിച്ചാണു ജോൺസനെ രക്ഷിച്ചത്. ജോൺസന്റെ പരുക്ക് ഗുരുതരമല്ല

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: