കോഴിക്കോട്: വിവിധ സമൂഹ മാധ്യമങ്ങളിൽ നിന്നും യുവതികളുടെ ചിത്രങ്ങളെടുത്ത് അശ്ലീല പേജുകളിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിലുള്ള ചില അശ്ലീല പേജുകളിലാണ് യുവാവ് ഇത്തരത്തിൽ യുവതികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ പൊലീസ് പ്രതിയെ പിടികൂടി. കൈതപ്പൊയിൽ സ്വദേശി ശരൺ രഘുവാണ് അറസ്റ്റിലായത്. ഇയാൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ നിന്ന് യുവതികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത ശേഷം അശ്ലീല പേജുകളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
