ആലപ്പുഴ: ഇരുപത് വയസുകാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. മരണത്തെത്തുടർന്ന് തുടർ നടപടികളൊന്നും പാലിക്കാതെ കുടുംബം മൃതദേഹം സംസ്കരിക്കാൻ ശ്രമിക്കവെ പോലീസ് തടഞ്ഞു. വിവരമറിഞ്ഞ് യുവാവിന്റെ വീട്ടിലെത്തിയ പോലീസ് സംഘം മൃതദേഹം സംസ്കരിക്കാൻ അനുവദിച്ചില്ല. യുവാവ് തൂങ്ങി മരിച്ചതാണെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ കുടുംബം പൊലീസിന് മൊഴി നൽകിയത് യുവാവ് കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു എന്നാണ്. മരണത്തിൽ സംശയമൊന്നും ഇല്ലാതിരുന്നതിനാലാണ് പോലീസിനെ അറിയിക്കാതെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചതെന്ന് കുടുംബം പറഞ്ഞു.
