കാഥികൻ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. 73 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പകൽ മൂന്നുമണിയോടെ ആയിരുന്നു അന്ത്യം. ക ഴിഞ്ഞ 50 വർഷ കാലത്തെ കഥാപ്രസംഗ പാരമ്പര്യമുള്ള പ്രതിഭയാണ് വിടപറഞ്ഞ അയിലം ഉണ്ണികൃഷ്ണൻ. കേരള സംഗീത നാടക അക്കാദമി ഭരണ സമിതി അംഗമാണ്. ചെറുപ്പം മു തൽ അച്ഛൻ കുഞ്ഞിശങ്കരൻ ഭാഗവതർക്കൊപ്പം സംഗീത കച്ചേരിക്കും നാടകങ്ങൾക്കും പോകാറു ണ്ടായിരുന്നു.
സാംബശിവന്റെയും കെടാമംഗലം സദാനന്ദന്റെ യും കഥാപ്രസംഗങ്ങൾ ഉണ്ണികൃഷ്ണന് പ്രചോദനമായി. അക്കാലത്ത് യുവാക്കളുടെ ഹര മായിരുന്ന മണമ്പൂർ ഡി. രാധാകൃഷ്ണന്റെ ശിഷ്യത്യം സ്വീകരിക്കുന്നത്. പിന്നീട് വർക്കല എസ്എ ൻകോളേജിൽ പഠിക്കുമ്പോഴാണ് കഥാപ്രസംഗ ത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ വർഷം ന്നെ 42 കഥകളാണ് അവതരിപ്പിച്ചത്. രക്തപുഷ്പം എന്ന കഥയാണ് ആദ്യമായി അവതരിപ്പിക്കുന്നത്. കേരള സംസ്ഥാന പുരസ്കാരം, സാംബശിവൻ പുര സ്കാരം, കെടാമംഗലം പുരസ്കാരം, പറവൂർ സുകുമാ രൻ പുരസ്കാരം, ഇടക്കൊച്ചി പ്രഭാകരൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഭാരത് ഭവനിലും 11.30 മുതൽ 3 മണി വരെ പാങ്ങപ്പാറ നിഷാ നിവാസിൽ വീട്ടിലും പൊതുദർശനം. 3.30 ന് കഴക്കൂട്ടം ശാന്തിതീരത്ത് സംസ്കാരം.
