പല എഴുത്തുകാര്‍ക്കും സമൂഹത്തെ വേണ്ടാ, ഇന്‍സ്റ്റഗ്രാം മതി എം. മുകുന്ദന്‍



         

കോഴിക്കോട് : സമൂഹത്തിന് എഴുത്തുകാരെ ആവശ്യമുണ്ടെങ്കിലും ഇന്ന് പല
എഴുത്തുകാര്‍ക്കും സമൂഹത്തെ വേണ്ടെന്നും അവര്‍ക്ക് ഇന്‍സ്റ്റഗ്രാം മതിയെന്നും എം. മുകുന്ദന്‍ പറഞ്ഞു. അഷിതാസ്മാരകസമിതിയുടെ അഷിതാസ്മാരക പുരസ്‌കാരം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഴിതെറ്റിപ്പോകുന്ന എഴുത്തുകാര്‍ക്ക് വഴികാണിച്ചുകൊടുക്കാന്‍ അഷിതയ്ക്കാവും. അഷിതയെ മനസ്സിലാക്കിയാല്‍ അവര്‍ ഒരിക്കലും വഴിതെറ്റിപ്പോകില്ല. അഷിതയുടെ എഴുത്ത് ആത്മനിഷ്ഠമാണെന്ന് പറയുമ്പോഴും സമൂഹത്തിന്റെ വേദനകള്‍ അവര്‍ കാണാതെപോയില്ല. അവരുടെ എഴുത്തുകളില്‍ സമൂഹത്തെക്കുറിച്ചുള്ള ആധിയുണ്ടായിരുന്നെന്നും എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

മേയര്‍ ഡോ. ബീനാഫിലിപ്പ് പുരസ്‌കാരം നല്‍കി. അക്ബര്‍ ആലിക്കര, കെ.ആര്‍. അജയന്‍, അഭിഷേക് പള്ളത്തേരി, പ്രദീഷ്, റെജി മലയാലപ്പുഴ, ഡോ. ആനന്ദന്‍ രാഘവന്‍, റീത്ത രാജി, സുജ പാറുകണ്ണില്‍ എന്നിവര്‍ എം. മുകുന്ദനില്‍നിന്ന് മറ്റു പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഉണ്ണി അമ്മയമ്പലം അധ്യക്ഷനായി. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഷിതാ അനുസ്മരണപ്രഭാഷണം നടത്തി. ബെന്ന ചേന്ദമംഗലൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ. റാണി, ഷീല വി.കെ. കുളക്കാട്, പാലക്കാട് രാധാകൃഷ്ണന്‍, എം. കുഞ്ഞാപ്പ, രാജലക്ഷ്മി മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: