മുംബൈ: ബാങ്കോക്കിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ മലയാളി കഞ്ചാവുമായി പിടിയിൽ. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫിനെയാണ് കസ്റ്റംസ് വകുപ്പിൻ്റെ എയർ ഇൻ്റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും മൂന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ മൂന്ന് കോടി രൂപയാണ് ഇതിൻ്റെ വില. വിമാനത്താവളത്തിലെത്തിയ യുവാവിൻ്റെ നീക്കങ്ങളിൽ ഇതോടെയാണ് തൻ്റെ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന് അയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഷരീഫിൻ്റെ പിന്നിലുള്ള കണ്ണുകളെ കണ്ടെത്താൻ മഹാരാഷ്ട്ര പോലീസ് അന്വേഷണം തുടങ്ങി.
