ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത് 103 മരുന്നുകൾ; സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകൾക്കും ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ

മ​ല​പ്പു​റം: 103 മരുന്നുകൾ ​ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തൽ. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഡ്ര​ഗ്​ റെ​ഗു​ലേ​റ്റ​ർ​മാ​ർ സാ​മ്പി​ൾ ശേ​ഖ​രി​ച്ച്​ പ​രി​ശോ​ധി​ച്ച മ​രു​ന്നു​ക​ൾ​ക്കാണ് ​ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന്​ സെ​ൻ​ട്ര​ൽ ഡ്ര​ഗ്‌​സ് സ്റ്റാ​ൻ​ഡേ​ഡ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (സി‌.​ഡി.​എ​സ്.​സി.​ഒ) കണ്ടെത്തിയിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ വിതരണം ചെയ്യുന്ന മരുന്നുകൾക്കും ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ലോ​പി​ഡോ​ഗ്രെ​ൽ ഗു​ളി​ക​ക​ള​ട​ക്കം സർക്കാരിന് കീഴിലുള്ള നാ​ല്​ മ​രു​ന്നു​ക​ളാണ് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യു​ടെ പ​ട്ടി​ക​യി​ലു​ള്ളത്.

കേ​ന്ദ്ര ലാ​ബി​ൽ പ​രി​ശോ​ധി​ച്ച 47ഉം ​വി​വി​ധ സം​സ്ഥാ​ന ല​ബോ​റ​ട്ട​റി​ക​ളി​ൽ പ​രി​ശോ​ധി​ച്ച 56ഉം ​മ​രു​ന്നു​ക​ളാ​ണ്​ പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം സ്​​റ്റേ​റ്റ്​ ലാ​ബി​ൽ പ​രി​ശോ​ധി​ച്ച 21 മ​രു​ന്നു​ക​ൾ ഗു​ണ​നി​ല​വാ​ര​മി​​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ വി​ത​ര​ണം​ചെ​യ്യു​ന്ന, ര​ക്​​തം ക​ട്ട​പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള ക്ലോ​പി​ഡോ​ഗ്രെ​ൽ ഗു​ളി​ക​ക​ൾ, ആ​ന്‍റി​ബ​യോ​ട്ടി​ക്​ മ​രു​ന്നാ​യ സെ​ഫി​ക്സി​മി​ൽ ഓ​റ​ൽ സ​സ്പെ​ൻ​ഷ​ൻ, വൈ​റ്റ​മി​ൻ ബി ​കോം​പ്ല​ക്സ്​ ഗു​ളി​ക​ക​ൾ എ​ന്നി​വ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​​പ്പെ​ട്ടു.

കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​നു​വേ​ണ്ടി (കെ.​എം.​എ​സ്.​സി.​എ​ൽ) വി​വി​ധ ഫാ​ർ​മ ക​മ്പ​നി​ക​ൾ നി​ർ​മി​ച്ച​താ​ണി​വ. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ക​ർ​ണാ​ട​ക ആ​ൻ​റി​ബ​യോ​ട്ടി​ക്സ് ആ​ൻ​ഡ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ലി​മി​റ്റ​ഡി​ന്‍റെ പ്ര​മേ​ഹ​ത്തി​നു​ള്ള ഗ്ലി​മെ​പി​റൈ​ഡ് ടാ​ബ്‌​ലെ​റ്റു​ക​ൾ, ഹീ​ലേ​ഴ്​​സ്​ ലാ​ബി​ന്‍റെ പാ​ര​സ​റ്റാ​മോ​ൾ 500 ഗു​ളി​ക​ക​ൾ, ആ​ർ.​ടി.​എ​ൻ ഫാ​ർ​മ​യു​ടെ ര​ക്​​ത​സ​മ്മ​ർ​ദ​ത്തി​നു​ള്ള ടെ​ൽ​മി​സാ​ർ​ട്ട​ൻ ഗു​ളി​ക​ക​ൾ, ല​ബോ​റേ​റ്റ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ൽ​നി​ന്നു​ള്ള പാ​ര​സെ​റ്റാ​മോ​ൾ ഗു​ളി​ക​യാ​യ പാ​ര 500, ജാ​ക്‌​സ​ൺ ല​ബോ​റ​ട്ട​റീ​സി​ൽ​നി​ന്നു​ള്ള അ​പ​സ്മാ​ര​ത്തി​നു​ള്ള 100 മി​ല്ലി​ഗ്രാം ഫെ​നി​റ്റോ​യി​ൻ ഗു​ളി​ക​ക​ൾ എ​ന്നി​വ​യും ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

യൂ​റോ​ലൈ​ഫ് ഹെ​ൽ​ത്ത്കെ​യ​ർ നി​ർ​മി​ക്കു​ന്ന കോ​മ്പൗ​ണ്ട് സോ​ഡി​യം ലാ​ക്റ്റേ​റ്റ് ഇ​ൻ​ജ​ക്​​ഷ​ൻ ഐ.​പി, മാ​ർ​ട്ടി​ൻ ആ​ൻ​ഡ് ബ്രൗ​ൺ ബ​യോ സ​യ​ൻ​സ​സ് നി​ർ​മി​ക്കു​ന്ന റാ​ബെ​പ്രാ​സോ​ൾ ഗു​ളി​ക​ക​ൾ, ഹെ​ൽ​ത്ത് ബ​യോ​ടെ​ക് നി​ർ​മി​ക്കു​ന്ന അ​ഡ്രി​നാ​ലി​ൻ ബി​റ്റാ​ർ​ട്രേ​റ്റ് ഇ​ൻ​ജ​ക്​​ഷ​ൻ, പ​ശ്ചി​മ​ബം​ഗാ​ൾ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് നി​ർ​മി​ക്കു​ന്ന കോ​മ്പൗ​ണ്ട് സോ​ഡി​യം ലാ​ക്റ്റേ​റ്റ് ഇ​ൻ​ജ​ക്​​ഷ​ൻ, ഒ​മേ​ഗ ഫാ​ർ​മ നി​ർ​മി​ക്കു​ന്ന കോ-​ട്രൈ​മോ​ക്സാ​സോ​ൾ ആ​ന്‍റി​ബ​യോ​ട്ടി​ക്​ ഗു​ളി​ക​ക​ൾ, സീ ​ല​ബോ​റ​ട്ട​റീ​സ് നി​ർ​മി​ക്കു​ന്ന അ​മോ​ക്സി​സി​ല്ലി​ൻ ഓ​റ​ൽ സ​സ്പെ​ൻ​ഷ​ൻ, മോ​ഡേ​ൺ ​ല​ബോ​റ​ട്ട​റീ​സി​ന്‍റെ വൈ​റ്റ​മി​ൽ ബി ​ഗു​ളി​ക​ക​ൾ എ​ന്നി​വ​യും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

നെയ്യാറ്റിൻകരയിലെ ശക്തി ആയുർവേദ ഫാർമസ്യൂട്ടിക്കൽസ് ഉൽപാദിപ്പിക്കുന്ന അശോകാരിഷ്ടം, അമൃതാരിഷ്ടം, ബാലാരിഷ്ടം എന്നിവയും ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ടെൽമ-എച്ച് (ടെൽമിസാർട്ടൻ 40 മില്ലിഗ്രാം, ഹൈഡ്രോക്ലോറോത്തിയാസൈഡ് 12.5 മില്ലിഗ്രാം) വ്യാജ മരുന്നാണെന്ന് സി.ഡി.എസ്.സി.ഒ പ്രഖ്യാപിച്ചു. ഈ മരുന്ന് തങ്ങളുടേതല്ലെന്ന് നിർമാതാക്കളായ ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: