Headlines

സർക്കാർ ആശുപത്രിയിൽനിന്ന് നൽകിയ കാലാവധി കഴിഞ്ഞ ഗുളിക കഴിച്ച്‌ മൂന്നുമാസം ഗർഭിണിയായ യുവതിക്ക്‌ ഛർദിയും വയർ വീക്കവും; സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്നു ഗർഭിണിക്ക് കാലാവധി കഴിഞ്ഞ ഫോളിക് ആസിഡ് ഗുളികകൾ നൽകിയതായി പരാതി. മൂന്നുമാസം ഗർഭിണിയായ യുവതിക്ക്‌ ഛർദിയും വയർ വീക്കവും ഉണ്ടായി. പാലത്തറ സർക്കാർ ആശുപത്രിയുടെ ഭാഗമായ പള്ളിമുക്ക്‌ ആരോഗ്യകേന്ദ്രത്തിൽ നിന്നാണ് മരുന്ന് നൽകിയത്. അയത്തിൽ ഗാന്ധിനഗർ 225ൽ ആഷിന മൻസിലിൽ ബീമ ഹാരീഷിന്‌ ആണ്‌ ആരോഗ്യപ്രശ്‌നമുണ്ടായത്‌. കഴിഞ്ഞ ജൂലൈയിൽ കാലാവധി അവസാനിച്ച ഗുളിക ഒക്ടോബർ മൂന്നിനാണ്‌ ബീമ താമസിക്കുന്ന മാടൻനടയിലെ വീട്ടിൽ ആശാ പ്രവർത്തക എത്തിച്ചത്‌. തുടർച്ചയായി ഗുളിക കഴിച്ചതോടെ ഛർദിയും…

Read More

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

     ഡൽഹി : വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ലെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും നിർദേശം നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ. സാധാരണ പനിക്കും അണുബാധകൾക്കും സ്വന്തം നിലയിൽ ആന്റിബയോട്ടിക്കുകൾ കഴിക്കരുതെന്നും നിർദേശം. അമിത ഉപയോഗം വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ മുന്നറിയിപ്പ് നൽകി. വൃക്കരോഗമുള്ളവർ വേദനസംഹാരികൾ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറെ വിവരം അറിയിക്കണം. ഫാർമസിസ്റ്റുകൾ സ്വയംചികിത്സ പ്രോത്സാഹിപ്പിക്കരുതെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം. അശാസ്ത്രീയ…

Read More

ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 93 മരുന്നുകള്‍

തിരുവനന്തപുരം: രാജ്യത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 93 മരുന്നുകള്‍ .ഇവയില്‍ 11 എണ്ണവും കേരളത്തിലെ ലാബുകളില്‍ പരിശോധനയില്‍ കണ്ടെത്തിയവയാണ്. ഇവയില്‍ ഗുളികകള്‍, സിറപ്പുകള്‍, കുത്തിവയ്പ്പിനായുള്ള മരുന്നുകള്‍, തുള്ളിമരുന്നുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. കേരളത്തില്‍ നിന്ന് കണ്ടെത്തിയ ഒരേ മരുന്നിന്റെ മൂന്നുസാമ്പിളുകളും നിലവാരമില്ലാത്തവയായി.കേരളത്തിനുപുറമേ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, കാശ്മീര്‍, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, പശ്ചിമബംഗാള്‍, ത്രിപുര, രാജസ്ഥാന്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള മരുന്നുകളും മോശമായവയിലുണ്ട്. എറണാകുളത്തെ റീജിയണല്‍ ലാബറട്ടറിയില്‍ പരിശോധിച്ച അഞ്ച് സാമ്പിളുകള്‍ നിശ്ചിത…

Read More

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത് 103 മരുന്നുകൾ; സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകൾക്കും ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ

മ​ല​പ്പു​റം: 103 മരുന്നുകൾ ​ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തൽ. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഡ്ര​ഗ്​ റെ​ഗു​ലേ​റ്റ​ർ​മാ​ർ സാ​മ്പി​ൾ ശേ​ഖ​രി​ച്ച്​ പ​രി​ശോ​ധി​ച്ച മ​രു​ന്നു​ക​ൾ​ക്കാണ് ​ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന്​ സെ​ൻ​ട്ര​ൽ ഡ്ര​ഗ്‌​സ് സ്റ്റാ​ൻ​ഡേ​ഡ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (സി‌.​ഡി.​എ​സ്.​സി.​ഒ) കണ്ടെത്തിയിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ വിതരണം ചെയ്യുന്ന മരുന്നുകൾക്കും ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ലോ​പി​ഡോ​ഗ്രെ​ൽ ഗു​ളി​ക​ക​ള​ട​ക്കം സർക്കാരിന് കീഴിലുള്ള നാ​ല്​ മ​രു​ന്നു​ക​ളാണ് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യു​ടെ പ​ട്ടി​ക​യി​ലു​ള്ളത്. കേ​ന്ദ്ര ലാ​ബി​ൽ പ​രി​ശോ​ധി​ച്ച 47ഉം ​വി​വി​ധ സം​സ്ഥാ​ന ല​ബോ​റ​ട്ട​റി​ക​ളി​ൽ പ​രി​ശോ​ധി​ച്ച 56ഉം ​മ​രു​ന്നു​ക​ളാ​ണ്​ പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം സ്​​റ്റേ​റ്റ്​ ലാ​ബി​ൽ…

Read More

അപകടകരം; പനി, ജലദോഷം, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി:പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരത്തിലുള്ള കോക്ക്‌ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial