റോഡരികിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ന്യൂഡൽഹി: റോഡരികിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഡൽഹിയിലെ ഷാദ്രയിലാണ് റോഡരുകിൽ യുവതിയുടെ മ‍‍‍‍ൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. വെടിയേറ്റാണ് 20 വയസ് തോന്നിക്കുന്ന യുവതി മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

20 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് വെടിയേറ്റ നിലയിൽ റോഡരികിൽ കണ്ടത്. മൃതദേഹം വഴിയരികിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെടിയേറ്റാണ് യുവതിയുടെ മരണം എന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. മൃതദേഹത്തിൽ രണ്ടിടത്ത് വെടിയേറ്റതിന്റെ പാടുകളും കണ്ടെത്തി.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചു തന്നെയാണോ കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ട യുവതി ആരാണെന്ന് കണ്ടെത്താനും ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ആരാണ് കൊലപതകം നടത്തിയത് എന്നതിൽ പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കണ്ടെത്തിയ ജി.ടി.ബി എൻക്ലേവ് പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: