ചെന്നൈ: വിരുദുനഗരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ മൂന്ന് പേർ മുങ്ങി മരിച്ചു. സാത്തൂരിനടുത്ത് താമസിക്കുന്ന മഹേശ്വരി ഭർത്താവ് രാജ രാജയുടെ മാതാവ് രാജമ്മാൾ എന്നിവരാണ് മരിച്ചത്. കിണറിനടുത്തുനിന്ന് തുണി കഴുകുന്നതിനിടെ മഹേശ്വരി അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. മഹേശ്വരിയെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ ഭർത്താവ് രാജയും ഭർതൃമാതാവ് രാജമ്മാളും മുങ്ങി മരിച്ചു.
മഹേശ്വരിയുടെ നിലവിളി കേട്ട് രാജയും രാജമ്മാളും ഓടിയെത്തുകയായിരുന്നു. പിന്നാലെ ഇവർ മഹേശ്വരിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയെങ്കിലും മൂവരും മുങ്ങി മരിക്കുകയായിരുന്നു. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.
