ഹൈദരാബാദ് : അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി വനിതാ ഡോക്ടര്‍ പിടിയില്‍. ഹൈദരാബാദിലാണ് സംഭവം. നഗരത്തിലെ ഒമേഗ ആശുപത്രിയിലെ സിഇഒ ആയിരുന്ന നമ്രത ചിഗ്രുപതിയാണ് അറസ്റ്റിലായത്. മുംബൈ സ്വദേശിയായ വന്‍ശ് ധാക്കറില്‍ നിന്നാണ് ഡോക്ടര്‍ കൊക്കെയ്ന്‍ വാങ്ങിയതത്. കൊക്കെയ്ന്‍ വിതരണം ചെയ്യാനെത്തിയ ബാലകൃഷ്ണയെയും ഡോക്ടറെയുമാണ് പോലീസ് പിടികൂടിയത്.
വാട്‌സ്ആപ്പ് മുഖേനയായിരുന്നു ഡോക്ടര്‍ കൊക്കെയ്ന്‍ വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കി. പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുകയും ചെയ്തു. ഇരുവരില്‍ നിന്നുമായി 53 ഗ്രാം കൊക്കെയ്‌നും രണ്ടു മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ഇതുവരെ 70 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് താന്‍ വാങ്ങിയതെന്ന് ഡോക്ടര്‍ പോലീസിന് മൊഴിനല്‍കി.
