വഖഫ് നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. പുതിയതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് ബിയർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേൾക്കുക.
കഴിഞ്ഞതവണ കേസ് പരിഗണിച്ച നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന വിരമിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞതവണ വാദം കേൾക്കുന്നത് മാറ്റുകയായിരുന്നു. വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വഖഫ് ബോർഡിലും വഖഫ് കൗൺസിലിലും എക്സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാവരും മുസ്ലീങ്ങൾ ആയിരിക്കണം എന്ന ഉത്തരവും സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു.
140ഓളം ഹർജികളാണ് വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ വന്നിട്ടുള്ളത്. ഇതിൽ അഞ്ച് ഹർജികളിലാണ് സുപ്രീംകോടതി വിശദമായ വാദം കേൾക്കുന്നത്.
