Headlines

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ പമ്പയിൽ ഷോക്കേറ്റ് മരിച്ചു

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ പമ്പയിൽ വച്ച് ഷോക്കേറ്റ് മരിച്ചു. തെലങ്കാന മഹബുബ്നഗർ ഗോപാൽപേട്ടമണ്ഡൽ സ്വദേശിനി ഇ ഭരതമ്മ ആണ് മരണപ്പെട്ടത്. 60 വയസായിരുന്നു. പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പമ്പയിൽ എത്തുന്നതിന് തൊട്ടുമുൻപ് രണ്ടാം നമ്പർ ഷെഡ്ഡിൽ കുടിവെള്ളം ക്രമീകരിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന പൈപ്പ് കണക്ഷനിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. തീർത്ഥാടന പാതയിലുള്ള വാട്ടർ കിയോസ്കിൽ നിന്നാണ് ഷോക്കേറ്റത്. ദേവസ്വം ബോർഡ് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പോസ്റ്റിൽ നിന്ന് കിയോസ്കിലേക്ക് വൈദ്യുതി പ്രവഹിച്ചു എന്നാണ് നിഗമനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: