ഗവർണക്കെതിരെ എ ഐ വൈ എഫ് പ്രതിഷേധം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

രാജ്ഭവനെ ആർഎസ്എസ് കാര്യലയമാക്കി മാറ്റാൻ ശ്രമിക്കുന്ന ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് സംഘടിപ്പിച്ച പ്രതിഷേധത്തിനു നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം. പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയെന്ന് പറഞ്ഞ് ആർഎസ്എസിന്റെ പ്രതീകമായ ചിത്രം സ്ഥാപിച്ചത് വലിയ വിവാദമാണ് സംസ്ഥാനത്ത് സൃഷിടിച്ചത്.  മാർച്ച്‌ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ മൂല്യങ്ങളെ തകർത്തുകൊണ്ട് കോർപ്പറേറ്റ് – വർഗീയ അജണ്ട സംസ്ഥാനത്ത് ഒളിച്ചു കടത്തുന്ന എജന്റായി കേരള ഗവർണർ മാറുകയാണ്. ഭരണഘടനയെപ്പോലും വെല്ലുവിളിച്ച്‌ കൃത്യമായ രാഷ്ട്രീയ അജണ്ടയോടെയുള്ള ഗവർണറുടെ നീക്കത്തെ ജനാധിപത്യ വിശ്വാസികളെ അണി നിരത്തി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും എഐവൈഎഫും നേരിടുക തന്നെ ചെയ്യുമെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: