തിരുവന്തപുരം: പോളിടെക്‌നിക് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. തിരുവനമ്പുരം നരുവാമൂട്ടിലാണ് സംഭവം. കൈമനം വനിത പോളിടെക്‌നിക്കിലെ കൊമേഴ്‌സ്യൽ പ്രാക്ടീസ് രണ്ടാം വർഷ വിദ്യാർത്ഥിനി മഹിമ സുരേഷാണ് (20) മരിച്ചത്. നരുവാമൂട് സ്വദേശിനിയായ മഹിമയെ തിങ്കളാഴ്ച വൈകിട്ട് വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീടിനുള്ളിൽ നിന്ന് പുകയും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊള്ളലേറ്റ നിലയിൽ യുവതിയെ കണ്ടെത്തിയത്. പിൻവാതിൽ പൊളിച്ച് അകത്തുകയറിയാണ് പ്രദേശവാസികൾ യുവതിയെ ആശുപ്രതിയിൽ എത്തിച്ചത്. കൈമനം വനിത പോളിടെക്‌നിക്കിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ മഹിമ യൂണിയൻ മാഗസിൻ എഡിറ്ററുമാണ്.
വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് യുവതി ജീവനൊടുക്കിയത്. സംഭവത്തിൽ ഇതുവരെ ദുരൂഹത ഇല്ലെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപ്രതിയിൽ.
