അടൂർ: എംസി റോഡിൽ മിത്രപുരം ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയാണ് അപകടം.
കൊട്ടാരക്കരയിൽനിന്ന് കോട്ടയത്തേക്ക് പോയ
ബസും കോട്ടയത്തുനിന്ന് ചരക്കുമായി
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന
ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയിൽ
ബസിന്റെ മുൻഭാഗം തകർന്നു. ബസിലേയും
ലോറിയിലേയും ഡ്രൈവർമാർ ഉൾപ്പെടെ 8
പേരെ അടൂർ ജനറൽ ആശുപത്രിയിലും 3
പേരെ സ്വകാര്യ ആശുപത്രിയിലും
പ്രവേശിപ്പിച്ചു.
