വീണ്ടും കൂട്ടപ്പിരിച്ചു വിടലിനൊരുങ്ങി മൈക്രോസോഫ്റ്റ്

വാഷിംഗ്‌ടണ്‍: വീണ്ടും കൂട്ടപ്പിരിച്ചു വിടലിനൊരുങ്ങി അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ളതിൽ നിന്ന് നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് മൈക്രോസോഫ്റ്റിന്‍റെ പുതിയ നീക്കം. അങ്ങനെയെങ്കിൽ 9,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. 2024 ജൂണിലെ കണക്ക് പ്രകാരം ലോകമെമ്പാടും 228,000 ജീവനക്കാര്‍ മൈക്രോസോഫ്റ്റിനുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: