ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ജിതിന്‍ ജി. നൈനാനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇന്ന് രാവിലെയോടെ വീട്ടിലെത്തി പൊലീസ് ജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധത്തിന് ശേഷം കസ്റ്റഡിയില്‍ എടുത്തുകൊണ്ടു പോയപ്പോള്‍ പോലീസ് ബസ്സിന്റെ ചില്ല് തകര്‍ത്ത് എന്നാണ് കേസ്. സ്ഥലത്ത് പോലീസിനെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധിക്കുകയാണ്. പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പാണ് ജിതിന്‍ പി നൈനാന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ചുമത്തിയത്.
ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രദര്‍ശനതിനിടയിൽ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ പൊലീസിന്റെ ബസ് തകരാറിലായി. ഇതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കുകയും ഇതിനിടെ ബസിന്റെ സൈഡിലെ ചില്ല് തകർന്നു.