ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരുടെ ഒഴിവിൽ അപേക്ഷിക്കാം.ടെക്നീഷ്യൻ ഗ്രേഡ് I സിഗ്നൽ തസ്തികയിൽ 183 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ് III തസ്തികയിൽ 6055 ഒഴിവും ഉൾപ്പെടെ ആകെ 6238 ഒഴിവിലാണ് വിജ്ഞാപനം.
തിരുവനന്തപുരം ആർ ആർ ബിയിൽ ആകെ 197 ഒഴിവാണുള്ളത്. (ടെക്നീഷ്യൻ ഗ്രേഡ് I സിഗ്നൽ തസ്തികയിൽ 6, ടെക്നീഷ്യൻ ഗ്രേഡ് III തസ്തികയിൽ 191).
ടെക്നീഷ്യൻ ഗ്രേഡ് III തസ്തികയിലേക്ക് ആകെ 29 ട്രേഡുകളുണ്ട്. ഇതിൽ 11 ട്രേഡുകളിലാണ് തിരുവനന്തപുരത്ത് ഒഴിവുള്ളത്.
ഓൺലൈനായി അപേക്ഷ നൽകണം. വിജ്ഞാപനം 02/2025 എന്ന നമ്പറിൽ എല്ലാ ആർ ആർ ബികളുടെയും വെബ്സൈറ്റിൽ ലഭ്യമാണ്.
തിരുവനന്തപുരം ആർ ആർ ബിയുടെ വെബ്സൈറ്റ്: rrbthiruvananthapuram.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 28.
